പടം... ചെറുകോൽപുഴ: ലോകം അതിസങ്കീർണ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ പരിധിക്കുള്ളിൽനിന്ന് അതിജീവനത്തിന് പിന്തുണ നൽകാൻ ധർമപ്രചാരണത്തിന് കഴിയണമെന്ന് മാർഗദർശക മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ. പ്രവർത്തിച്ച് കാണിച്ചുകൊടുത്താകണം ഇത് പ്രാവർത്തികമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അയിരൂർ -ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൽ തിങ്കളാഴ്ച നടന്ന മാർഗദർശനസഭയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു. ഹിന്ദുമത മഹാമണ്ഡലം ഉണ്ടായത് മാർഗദർശന ഫലമായിട്ടാണ്. തലമുറക്കപ്പുറത്തേക്ക് പ്രസ്ഥാനങ്ങൾ കടന്നുപോകുന്നത് അപൂർവമാണ്. ഒരു പരമ്പരയുടെ തുടർച്ചയായി 109 വർഷം പ്രത്യാശ നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകുന്നത് ആചാര്യന്മാർ നൽകിയ മാർഗനിർദേശം കൊണ്ടാണ്. ഹിന്ദുത്വമാണ് നമുക്ക് ദേശീയത. ഹിന്ദുത്വം ഇല്ലാതാക്കുന്നതിന് ധാരാളം ശ്രമങ്ങൾ നടക്കുന്നു. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്ന കുമാർ മുഖ്യപ്രഭാഷണം നടത്തി. മഹാമണ്ഡലം മുൻ സെക്രട്ടറി എം.പി. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. കെ.പി. സോമൻ, ജി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.