കവിയൂർ കെ.എൻ.എം സ്കൂളിന് അരക്കോടിയുടെ പദ്ധതി: പുതിയ കെട്ടിടം ഉദ്ഘാടനം നാളെ

തിരുവല്ല: കവിയൂർ കെ.എൻ.എം ഗവ. സ്കൂളിന് ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന്​ വിവിധ പദ്ധതികൾക്കായി അനുവദിച്ച അരക്കോടിയുടെ പദ്ധതി പൂർത്തിയാവുന്നു. കെട്ടിടം ഉദ്​ഘാടനം വ്യാഴാഴ്​ച 2.30ന്​ നടക്കും. വിവിധ ക്ലാസ്​റൂമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് 10 ലക്ഷം, അറ്റകുറ്റപ്പണി 10 ലക്ഷം, ടോയ്​ലറ്റ് നിർമാണം മൂന്ന്​ ലക്ഷം, പുതിയ കെട്ടിടത്തിന്​ 28 ലക്ഷം എന്നിവക്കാണ്​ തുക അനുവദിച്ചത്​. 15 വർഷം മുമ്പ് എസ്.എസ്​.എ ഫണ്ടിൽനിന്ന്​ പണം അനുവദിച്ചെങ്കിലും ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമാണം വർഷങ്ങളായി നിലച്ചുപോയിരുന്നു. ഇതിന് പരിഹാരമായാണ് മുൻ ഹെഡ്മിസ്ട്രസ്​ സിസമ്മ ജോസഫ്, സ്കൂളിലെ മുൻ അധ്യാപികയും ഇപ്പോൾ കീഴ്‌വായ്​പ്പൂര് ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസുമായ കെ.ആർ. സരസമ്മ എന്നിവരുടെ ആവശ്യപ്രകാരം ജില്ല പഞ്ചായത്ത്​ അംഗം എസ്.വി. സുബിൻ ഇടപെട്ടാണ്​ പണി പൂർത്തീകരിച്ചത്​. ----------------- മതിൽ നിർമാണം തടഞ്ഞു തിരുവല്ല: പൊടിയാടി-കാരക്കൽ കൃഷ്ണപാദം റോഡിൽ പെരിങ്ങര കാനേകാട്ട് ജങ്​ഷന് സമീപം നടന്ന മതിൽ നിർമാണം പൊതുമരാമത്ത് വകുപ്പ് തടഞ്ഞു. തിങ്കളാഴ്ചയാണ് നിർമാണം ആരംഭിച്ചത്. പഞ്ചായത്ത് അധികൃതർ തടഞ്ഞെങ്കിലും തുടർന്നും പണി നടത്തിയതി​ൻെറ അടിസ്ഥാനത്തിലാണ്​ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ചൊവ്വാഴ്​ച നോട്ടീസ് നൽകിയത്. അനധികൃത നിർമാണം സംബന്ധിച്ച് പരാതി ഉയർന്ന സ്ഥലം ബുധനാഴ്​ച സന്ദർശിക്കുമെന്ന് പെരിങ്ങര വില്ലേജ് ഓഫിസർ പറഞ്ഞു. PTL mathil nirmanam പെരിങ്ങര കാനേകാട്ട് ജങ്​ഷന് സമീപത്തെ അനധികൃത മതിൽ നിർമാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.