പത്തനംതിട്ട: ശബരിമല കുത്തക പാട്ടലേല നടപടി നിർത്തിവെക്കുക, നിലവിലെ വ്യാപാരികളെ തുടരാൻ അനുവദിക്കുക, കോവിഡ് വ്യാപനം മൂലം നഷ്ടം നേരിട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല മേഖല ഭാരവാഹികൾ പത്തനംതിട്ട ഗാന്ധി പ്രതിമക്ക് മുന്നിൽ ഭിക്ഷച്ചട്ടിയുമായി നിൽപ് സമരം നടത്തി. സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ ജി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. അബ്ദുൽ സലീം, ജെ. ജയകുമാർ. പി. ആർ. രാജേഷ്. നാസറുദീൻ, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ------------- കെ. റെയിൽ പദ്ധതി: കേന്ദ്ര അനുമതി ബി.ജെ.പി തടയും -ജി. രാമൻ നായർ തിരുവല്ല: 65,000കോടി ചെലവ് പ്രതീക്ഷിക്കുന്ന കെ. റെയിൽ പദ്ധതി സാമ്പത്തിക കൊള്ള സ്വപ്നം കണ്ടുകൊണ്ടുള്ള പദ്ധതിയാണെന്നും അതിന് കേന്ദ്രാനുമതി ലഭിക്കാതിരിക്കാൻ വേണ്ട നടപടി ബി.ജെ.പി സ്വീകരിക്കുമെന്നും പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ജി. രാമൻനായർ കെ. റെയിൽ പദ്ധതിക്കെതിരെ സാംസ്കാരിക പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇരവിപേരൂരിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിൻെറ രണ്ടാംദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിയെക്കുറിച്ച് ജനങ്ങളുമായി ഒരുചർച്ചയും നടത്തിയിട്ടില്ല. ഒന്നരലക്ഷം പേരുടെ കിടപ്പാടവും ജീവിത സമ്പാദ്യവും നഷ്ടപ്പെടുത്തുന്ന പദ്ധതി ജന നന്മക്കുള്ളതല്ല. നാടിൻെറ പൈതൃകം നശിപ്പിക്കുന്ന റെയിൽ പദ്ധതിയിൽനിന്ന് സർക്കാർ പിൻവാങ്ങണമെന്നും രാമൻനായർ ആവശ്യപ്പെട്ടു. സംരക്ഷണസമിതി സെക്രട്ടറി പ്രമോദ് തിരുവല്ല അധ്യക്ഷതവഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത് പ്രസിഡൻറ് ശോശാമ്മ വർഗീസ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകൃഷ്ണ, രാജേഷ് നട്ടാശ്ശേരി, ടി.ആർ. മോഹനൻ, റിജോ മാമ്മൻ കുറുപ്പശ്ശേരി, അരുൺ അമ്പാടി, വി.എം. ജോസഫ്, ബാബുരാജ്, എം.എം. റെജി എന്നിവർ സംസാരിച്ചു. PTL K Rail samaram Raman nair കെ. റെയിൽ പദ്ധതിക്കെതിരെ ഇരവിപേരൂരിൽ നടക്കുന്ന സമരപരിപാടി അഡ്വ. ജി. രാമൻനായർ ഉദ്ഘാടനം ചെയ്യുന്നു റേഷൻ വ്യാപാരികൾ കരിദിനം ആചരിച്ചു പത്തനംതിട്ട: റേഷൻ വ്യാപാരസ്ഥാപനങ്ങൾ സപ്ലൈകോ ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ. കട ഏറ്റെടുത്ത് ചൊവ്വാഴ്ച വ്യാപാരികൾ കടകളടച്ച് കരിദിനമായി ആചരിച്ചു. സംയുക്ത റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. കലക്ടറേറ്റിനു മുന്നിൽ നടത്തിയ സമരം ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ജോൺസൻ വിളവിനാൽ ഉദ്ഘാടനം ചെയ്തു. റേഷൻ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കമാണ് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും കാലങ്ങളായി കുറ്റമറ്റ രീതിയിൽ റേഷൻ വിതരണം നടത്തുന്ന വ്യാപാരികളെ മാറ്റി സപ്ലൈകോയെ ഏൽപിക്കുന്നത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു എന്നും ജോൺസൻ വിളവിനാൽ പറഞ്ഞു. പുതുതായി റേഷൻ കടകൾ അനുവദിക്കുമ്പോൾ നിശ്ചിത എണ്ണം പട്ടികജാതി, പട്ടികവർഗ, വിഭാഗക്കാർക്ക് അനുവദിക്കണമെന്ന് ഹൈകോടതി വിധിയുടെ ലംഘനം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോ. ജില്ല വൈസ് പ്രസിഡൻറ് റഷീദ ബീവി അധ്യക്ഷതവഹിച്ചു. ജിജി ഓലിക്കൽ, മുഹമ്മദ് ബഷീർ, ഷംസുദീൻ, ജെസി മാത്യു, എം. ബഷീർ, ഹരിചന്ദ്രൻ, ഷെഫീൻ എ.എം, എസ്. അനുരാഗ്, സഫീർ അഹമ്മദ് എന്നിവർ സംസാരിച്ചു. PTL Ration dealers karidinam acharanam സംയുക്ത റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടത്തിയസമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.