ജില്ല ആശുപത്രിക്ക് വെൻറിലേറ്റര്‍ കൈമാറി

ജില്ല ആശുപത്രിക്ക് വൻെറിലേറ്റര്‍ കൈമാറി പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിക്ക് കെ.എസ്.എഫ്.ഇ നല്‍കിയ 14 ലക്ഷം രൂപയുടെ അത്യാധുനിക വൻെറിലേറ്റര്‍ കൈമാറി. കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന ജില്ല ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കാറ്റഗറി സിയിലുള്ള രോഗികള്‍ക്ക് വൻെറിലേറ്ററി​ൻെറ സഹായം ആവശ്യമായിട്ടുണ്ട്. കെ.എസ്.എഫ്.ഇയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സ്ബിലിറ്റി ഫണ്ടില്‍നിന്ന് വൻെറിലേറ്റര്‍ അനുവദിക്കുകയുമായിരുന്നു. ചടങ്ങില്‍ വീണാ ജോര്‍ജ് എം.എല്‍.എ, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ മിനി ശ്യാം മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.