തിരുവല്ല: ബൈക്ക് യാത്രക്കാരെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. തൃക്കൊടിത്താനം അമര ഊട്ടിക്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന അനന്തുവാണ് (21) തിരുവല്ല പൊലീസിൻെറ പിടിയിലായത്. റിമാൻഡ് ചെയ്തു. രണ്ടുപേരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും അനന്തു പ്രതിയാണ്. കുറ്റൂർ ജങ്ഷന് സമീപം ഒക്ടോബർ എട്ടിന് രാത്രി ഒമ്പേതാടെ ആയിരുന്നു സംഭവം. ബൈക്ക് യാത്രികരായിരുന്ന തുകലശ്ശേരി സ്വദേശികളായ രാഹുൽ, ദീപു മോഹൻ എന്നിവരെ ആക്രമിച്ച് പണമടങ്ങുന്ന പഴ്സും മൊബൈൽ ഫോണും കവരുകയായിരുന്നു. സി.ഐ പി.എസ്. വിനോദ്, എസ്.ഐമാരായ എ. അനീസ്, ആദർശ്, എ.എസ്.ഐ കെ.എൻ. അനിൽ, സി.പി.ഒമാരായ എം.എസ്. മനോജ് കുമാർ, വി.എസ്. വിഷ്ണുദേവ്, രഞ്ജിത് രമണൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. PTL Prathi ananthu thiruvalla പ്രതി അനന്തു ---------- കടമ്മനിട്ട സ്മൃതികളുണർത്തി 'കാവ്യായനം' പത്തനംതിട്ട: കേരളപ്പിറവി ദിനത്തിൽ ദേശത്തുടി കടമ്മനിട്ടയിലേക്ക് സംഘടിപ്പിച്ച കാവ്യയാത്ര കവി കടമ്മനിട്ട രാമകൃഷ്ണൻെറ സ്മൃതികുടീരത്തിൽനിന്ന് ആരംഭിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം കവിയുടെ 'ദേവീസ്തവം' കവിത ചൊല്ലിയും പടയണിപ്പാട്ട് പാടിയും 'കാവ്യായനം' കവിയുടെ സഞ്ചാരപഥങ്ങളിലൂടെ യാത്രപോയി. കടമ്മനിട്ടയുടെ സർഗജീവിതത്തിന് തുണ നിന്ന മുല്ലശ്ശേരിക്കുളവും ഇളപ്പുങ്കൽ മാഞ്ചോടും കടന്ന് യാത്ര പടയണിഗ്രാമത്തിലെത്തി. 'ഭഗവതിമാത്രം പാതിര നോക്കി നീരാട്ടാടിയ' അമ്പലച്ചിറയുടെ കൽപടവുകളിലിരുന്ന് ഗോത്രകലാ കളരിയിലെ പടയണിപ്പാട്ടുകാരോടൊപ്പം യക്ഷിക്കോലത്തിലെ പാട്ടുകളേറ്റുപാടി. ഗ്രാമത്തിലെ കൂത്തമ്പല മാതൃകയിെല പടയണി പരിശീലനക്കളരിയിലും നിർമാണം പൂർത്തിയാകുന്ന മുളകൊണ്ടുമാത്രം നിർമിച്ച കോട്ടേജുകളും തിയറ്ററും പടയണിനി മ്യൂസിയവുമൊക്കെ കണ്ടും സർഗാത്മകസാധ്യതകൾ ആരാഞ്ഞും കാവ്യയാത്ര, കടമ്മനിട്ട കവിതകളാവിഷ്കരിച്ച ശിൽപസമുച്ചയത്തിലെത്തിച്ചേർന്നു. അവിടെ നാടകക്കാരൻ മനോജ് സുനി, കടമ്മനിട്ട കവിതകളിലെ കഥാപാത്രങ്ങളായി മാറി തത്സമയ നാടകമൊരുക്കി. ഒപ്പം 'കാട്ടാളൻ' ചൊല്ലി മഹേഷ് കടമ്മനിട്ടയും വേഷമാടി. തുടർന്ന് പടയണി ആചാര്യനും പടയണിയെക്കുറിച്ച് ആധികാരികമായ മൂന്ന് ഗ്രന്ഥങ്ങളും രചിച്ച പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ളെയയും കവിയും സാംസ്കാരിക പ്രവർത്തകനുമായ കോന്നിയൂർ ബാലചന്ദ്രെനയും ആദരിച്ചു. ദേശത്തുടിയുടെ പ്രസിഡൻറ് വിനോദ് ഇളകൊള്ളൂർ, വൈസ് പ്രസിഡൻറ് അനിൽ വള്ളിക്കോട്, സെക്രട്ടറി നാടകക്കാരൻ മനോജ് സുനി, ജോയൻറ് സെക്രട്ടറി രാജേഷ് ഓമല്ലൂർ എന്നിവർ യാത്രക്ക് നേതൃത്വം കൊടുത്തു. കടമ്മനിട്ട എം.ആർ. ഗോപിനാഥൻ, സന്ദീപ് പുലിത്തിട്ട, കലാധരൻ കടമ്മനിട്ട, രാജേഷ് കടമ്മനിട്ട, കണ്ണൻ, ഗംഗ ജി. പണിക്കർ, അനഘ എസ്. പണിക്കർ എന്നിവർ കണ്ണിചേർന്നു. PTL kavya yathra കാവ്യയാത്രയിലെ അംഗങ്ങൾ പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ളയെ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.