ആറന്മുള മിച്ചഭൂമി സമരക്കാർ ഇത്തവണയും ദുരിതത്തിൽ

പത്തനംതിട്ട: ചെറിയ മഴയിൽപോലും വെള്ളം കയറുന്ന . ശനിയാഴ്​ച രാവിലെ തന്നെ സമരഭൂമിയിൽ അരയോളം വെള്ളം ഉയർനിരുന്നു. എഴുപതോളം പേരെ വില്ലേജ് ഓഫിസർ ഇടപെട്ട് ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരടക്കം തിരിഞ്ഞുനോക്കാറി​െല്ലന്ന് ഇവർ പറയുന്നു. എല്ലാ മഴയും ഇവർക്ക് ഭീഷണിയാണ്. മുപ്പതോളം കുടുംബങ്ങൾ ഇവിടുണ്ട്. കൂലിപ്പണിക്കാരാണ് കൂടുതലും. 60 കഴിഞ്ഞവരെയും കോവിഡ് ബാധിതരെയും അല്ലാത്തവരെയുമെല്ലാം പ്രത്യേകമായി താമസിപ്പിക്കുമെന്നാണ് ഭരണകൂടം അറിയിച്ചതെങ്കിലും ഒരു വയസ്സുമുതൽ 80 വരെയുള്ളവർ നാൽക്കാലിക്കൽ എം.ടി.എൽ.പി സ്കൂളിൽ തയാറാക്കിയ ക്യാമ്പിലാണ്. പാത്രങ്ങളടക്കം എല്ലാം ഒഴുകിപ്പോകും വെള്ളപ്പൊക്കത്തിൽ. ഓല കെട്ടിയതും ടാർപ്പോളിൻ കെട്ടിയതുമായ വീടും നദിയിൽ ഒഴുകിപ്പോകും. വിമാനത്താവള വിരുദ്ധ സമരകാലത്ത് 500 ഓളം കുടുംബങ്ങളെ വിവിധ രാഷ്​ട്രീയ പാർട്ടികൾ ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചിരുന്നു. വിമാനത്താവള വിരുദ്ധ സമരത്തിന് ശക്തിപകരാനായിരുന്ന ഭൂരഹിതരെ താമസിപ്പിച്ചത്. ഇവിടെ ഭൂമി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. സി.പി.എമ്മാണ് സമരത്തിന് നേതൃത്വം നൽകിയത്. പാർട്ടിക്കാരും ഇപ്പോൾ തിരിഞ്ഞുനോക്കാതായി. വിമാനത്താവള ഭൂമിയിൽ കെ.ജി.എസ് കമ്പനിക്ക് ഉണ്ടായിരുന്ന ഉടമസ്ഥാവകാശം സർക്കാർ റദ്ദാക്കി സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്തിരുന്നു. ഇതിനെതിരെ മുൻ സ്ഥലം ഉടമ എബ്രഹാം കലമണ്ണിൽ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.