അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ കർഷകസെമിനാറും മികച്ച കർഷകരെ ആദരിക്കലും നടത്തി. ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. മീരാസാഹിബ് ഉദ്ഘാടനം ചെയ്തു. കാർഷിക വിഭാഗം കൺവീനർ ബിജു പനിച്ചവിള അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്‍റ് എസ്. നിസാമുദ്ദീൻ ക്ലാസെടുത്തു. പഴകുളം ആന്റണി, അൻവർ ഷാ, ഹരികൃഷ്ണൻ, ഷമീർ എന്നിവർ സംസാരിച്ചു. കർഷകരായ കറുത്തകുഞ്ഞ്, സജി, പൊടിയൻ, സോമൻ, രാജമ്മ, നൂറുദീൻ, അബ്ദുൽ അസീസ് എന്നിവരെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തംഗം സാജിത റഷീദ് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.