കർഷക വേഷത്തിൽ കുട്ടികൾ

പന്തളം: പൂഴിക്കാട് ഗവ. യു.പി സ്കൂളിൽ കർഷകദിനത്തിൽ കുട്ടി കർഷകരെത്തി. പാളത്തൊപ്പിയും തലയിൽവെച്ച് അരിവാളും തൂമ്പയും കൈകളിലേന്തിയ കൊച്ചു കൂട്ടുകാരെ എല്ലാവരുംചേർന്ന്​ സ്വീകരിച്ചു. കുട്ടികളുടെ നാടൻ പാട്ട് , കൃഷിപ്പാട്ട്, കൃഷി വിവരണം, ഡാൻസ് എന്നിവ അരങ്ങേറി. യോഗത്തിൽ സുരേഷ് അരുവിക്കര, അധ്യാപകരായ എസ്. ശ്രീനാഥ്, സുമയ്യ, കെ.ജി. സുജ, രേഖ, ശരണ്യ, രാജേശ്വരി, വിദ്യാലക്ഷ്മി, ആനിയമ്മ, സുധീന, അമ്പിളി എന്നിവർ സംസാരിച്ചു. ഫോട്ടോ: കാർഷിക വേഷം അണിഞ്ഞ പൂഴിക്കാട് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.