റാന്നി: തീയാടിക്കൽ മാത്തൻ മാപ്പിള സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഫാ. ഫിലിപ് ജോർജ് ഉദ്ഘാടനം ചെയ്തു. മാത്തൻമാപ്പിള പബ്ലിക് സ്കൂൾ ഗവേണിങ് ബോർഡ് പ്രസിഡന്‍റ് റെജി താഴമൺ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചയത്ത് മെംബർ ജെസി സുസൻ, പാസ്റ്റർ തോമസ് കുട്ടി പുന്നൂസ്, സാംകുട്ടി പാലക്കമണ്ണിൽ, പി.ടി.എ പ്രസിഡന്‍റ് ഡോ. സുശിൽ ജോർജ്, എബ്രഹാം ഫിലിപ്, തമ്പി പാലക്കമണ്ണിൽ എന്നിവർ ആശംസകൾ അറിയിച്ചു. റെജി താഴമൺ ദേശീയപതക ഉയർത്തി. പ്രിൻസിപ്പൽ മേഴ്സി ജയിംസിന്‍റെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിച്ച് വിദ്യാർഥികൾ റാലി നടത്തി. ptl rni _1 school
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.