അടൂർ: കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ കനാൽ മിച്ചഭൂമി നിവാസികൾ കല്ലട ജലസേചന പദ്ധതി അടൂർ ഓഫിസിലേക്ക് മാർച്ച് നടത്തി. ഏഴംകുളം വില്ലേജ് പരിധിയിലെ കെ.ഐ.പി മിച്ചഭൂമിയിൽ വർഷങ്ങളായി വീട് വെച്ച് താമസിച്ചു വരുന്നവർക്ക് ഉദ്യോഗസ്ഥർ കുടിയൊഴിപ്പിക്കലിന് നോട്ടീസ് നൽകിയിരിക്കുകയാണ്. യൂനിയൻ ഏഴംകുളം, ഏഴംകുളം തെക്ക് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. കെ.ഐ.പി അടൂർ അസി. എൻജിനീയറുടെ ഓഫിസിന് മുന്നിൽ നടത്തിയ സമരം കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏഴംകുളം തെക്ക് മേഖല സെക്രട്ടറി ലിജി ഷാജി അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി എസ്. ഷിബു, കൊടുമൺ ഏരിയ സെക്രട്ടറി എസ്.സി. ബോസ്, ജില്ല കമ്മിറ്റിയംഗങ്ങളായ വിജു രാധാകൃഷ്ണൻ, ഷൈജ ഓമനക്കുട്ടൻ, മേഖല കമ്മിറ്റിയംഗം ജയ്സൺ, ഗീത ശിവപ്രസാദ് എന്നിവർ സംസാരിച്ചു. കെ.ഐ.പി മിച്ചഭൂമിയിൽ താമസിക്കുന്നവരെ കുടിയിറക്കരുതെന്ന് ആവശ്യപ്പെട്ട് യൂനിയൻ ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ അസി. എൻജിനീയർക്ക് നിവേദനം നൽകി. PTL ADR KSKTU കെ.ഐ.പി അടൂർ അസി. എൻജിനീയറുടെ ഓഫിസിന് മുന്നിൽ നടത്തിയ സമരം കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.