മോദി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ബലികഴിക്കുന്നു - പഴകുളം മധു

പത്തനംതിട്ട: സ്വതന്ത്ര ഇന്ത്യയുടെ അതിര്‍ത്തികള്‍ അയല്‍രാജ്യമായ ചൈന കൈയടക്കിയിട്ടും നിസ്സംഗതയോടെ നോക്കിനില്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ബലികഴിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ നാലാം ദിവസത്തെ പര്യടന പരിപാടി ഇരവിപേരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എന്‍ രാധാചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ അഡ്വ. കെ. ശിവദാസന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി. മോഹന്‍രാജ്, ബാബു ജോര്‍ജ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ എന്നിവര്‍ സംസാരിച്ചു. ---------- ഫോട്ടോ അടിക്കുറുപ്പ്: PTL45 dcc പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ നാലാം ദിവസത്തെ പര്യടനം ആറന്മുള മണ്ഡലത്തിലെ ഇരവിപേരൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഡി.സി.സി പ്രസിഡന്‍റിന്​ പതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.