പത്തനംതിട്ട: മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സജി ചാക്കോയെ കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. മല്ലപ്പള്ളി സഹകരണ കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജി ചാക്കോക്കെതിരെ കെ.പി.സി.സിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബാങ്കിലേക്ക് ഡി.സി.സി നിയമിച്ച പാനലിലുള്‍പ്പെട്ട സാജന്‍ എബ്രഹാം പത്രിക പിന്‍വലിച്ചത് സജി ചാക്കോയുടെ പ്രേരണ മൂലമാണെന്ന് കെ.പി.സി.സി കണ്ടെത്തിയതിനാലാണ് നടപടി. ഇതുസംബന്ധിച്ച് സജി ചാക്കോ കെ.പി.സി.സിയില്‍ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രര്‍ത്തനം നടത്തിയ സജി ചാക്കോയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു. ---------------------------------- ഗതാഗത നിയന്ത്രണം പത്തനംതിട്ട: കടമ്പനാട് - ഏനാത്ത് റോഡിലെ ആലുംമുക്ക് ജങ്ഷനില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈമാസം 16 മുതല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിയന്ത്രിക്കും. ഇതിലേയുള്ള ഗതാഗതം നിലക്കമുകള്‍ ജങ്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് മാഞ്ഞാലി - നിലമേല്‍ വഴി തിരിച്ചുവിടുമെന്നും പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബി. ബിനു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.