കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിലെ ജനം വലയുന്നു മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിൽനിന്ന് മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട യാത്രക്കാരാണ് ബസ് സർവിസ് ഇല്ലാത്തതുമൂലം ദുരിതം അനുഭവിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളും മറ്റും കൃത്യസമയത്ത് ഓഫിസുകളിൽ എത്തിപ്പെടാൻ ഏറെ കഷ്ടപ്പെടേണ്ടി വരുന്നു. നിരവധി കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളും മത്സരിച്ച് സർവിസ് നടത്തിയിരുന്ന റൂട്ടുകളിൽ ഇപ്പോൾ നാല് ബസുകൾ മണിക്കൂറുകൾ വ്യത്യാസത്തിലാണ് ഓടുന്നത്. വൈകീട്ടും അവധി ദിവസങ്ങളിലും സർവിസ് നടത്താറുമില്ല. രാവിലെ 7.20ന് ചുങ്കപ്പാറയിൽനിന്ന് പൊന്തൻപുഴ പ്രദേശത്തേക്കുള്ള ബസ് പോയാൽ പിന്നെ 9.40നാണ് ബസുള്ളത്. പൊന്തൻപുഴയിലെത്തിയാൽ വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവിസ് ഉള്ളതിനാൽ ഏറെ യാത്രക്കാരും പൊന്തൻപുഴയിലെത്താൻ അമിതകൂലി നൽകി ഓട്ടോകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കോട്ടാങ്ങൽ-മണിമല റൂട്ടിൽ ബസ് സർവിസ് പൂർണമായും നിലച്ചിട്ട് വർഷങ്ങളായി. കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്ന ബസുകൾ ചുങ്കപ്പാറയിൽ സർവിസ് അവസാനിപ്പിക്കുകയാണ്. രാവിലെയും വൈകീട്ടത്തെയും ബസുകൾ മണിമലക്കും പൊന്തൻപുഴക്കും നീട്ടുകയാണെങ്കിൽ നൂറുകണക്കിന് യാത്രക്കാരുടെ യാത്രക്ലേശത്തിന് പരിഹാരമാകും. പ്രദേശത്തെ യാത്രക്ലേശത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.