അടൂർ: തുവയൂർ തെക്ക് മഹർഷിമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം രഞ്ജിത് ഭവനം രവീന്ദ്രൻ ആചാരിയുടെ വീട്ടിലെ സ്വീകരണ മുറിയിലെ വൈദ്യുതി ഉപകരണങ്ങൾക്ക് തീപിടിച്ചു. അപകടസമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. രവീന്ദ്രൻ ആചാരിയുടെ ഭാര്യ വസന്തയും നാട്ടുകാരും ചേർന്ന് സമീപത്തുനിന്ന് വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും ടെലിവിഷൻ, സോഫാ സെറ്റ്, വയറിങ്ങുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. അടൂർ അഗ്നിരക്ഷാനിലയം ഓഫിസർ വി.വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ സേന എത്തി. മുറിക്കുള്ളിൽ കത്തിച്ച് വെച്ചിരുന്ന നിലവിളക്കിൽനിന്ന് തീ പടർന്നത് ആണെന്ന് സേന അറിയിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. അപകടസമയം വീട്ടിൽ ആളില്ലാതിരുന്നതും പ്രദേശവാസികളുടെ സമയോചിത ഇടപെടലുമാണ് വൻ തീപിടിത്തം ഒഴിവാക്കിയത്. PTL ADR Fire തുവയൂർ തെക്ക് മഹർഷിമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം രഞ്ജിത് ഭവനം രവീന്ദ്രൻ ആചാരിയുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.