ആസാദി കാ ഗൗരവ്​ പദയാത്ര നാളെ സമാപിക്കും

പത്തനംതിട്ട/പന്തളം: ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് ജില്ല പദയാത്ര ഞായറാഴ്ച മൈലപ്രയിൽ സമാപിക്കും. പദയാത്ര അഞ്ച് ദിവസങ്ങളിലായി പത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ പരിധിയിലൂടെ 75 കിലോമീറ്റർ സഞ്ചരിച്ചാണ്​ വൈകീട്ട് അഞ്ചിന്​ മൈലപ്രയിൽ സമാപിക്കുന്നത്​. രാവിലെ 10ന്​ കോന്നി ടൗണിൽനിന്ന്​ പദയാത്ര ആരംഭിക്കും. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു വജ്ര ജൂബിലി സന്ദേശം നൽകും. ശനിയാഴ്ച രാവിലെ 10ന്​ ആറന്മുള ബ്ലോക്കിലെ ഇരവിപേരൂരിൽനിന്ന്​ ആരംഭിച്ച് ഉച്ചക്ക് ഒന്നിന്​ മാരാമണ്ണിൽ സമാപിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ മൂന്നിന്​ പത്തനംതിട്ട ബ്ലോക്കിലെ ഇലന്തൂരിൽനിന്ന്​ ആരംഭിച്ച് പത്തനംതിട്ട ടൗണിൽ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ മൂന്നാം ദിനം പന്തളം മണികണ്​ഠനാൽത്തറയിൽനിന്ന്​ ആരംഭിച്ചു. പന്തളം വലിയ പാലത്തിൽ നടന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജി. രഘുനാഥ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പന്തളം സുധാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പി. മോഹൻരാജ്, ബാബു ജോർജ്, എൻ.ജി. സുരേന്ദ്രൻ, എ. ഷംസുദ്ദീൻ, എം.ജി. കണ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.