'വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ പതാക ഉയർത്തും'

പത്തനംതിട്ട: 75ാം സ്വാതന്ത്ര്യദിനത്തിൽ എല്ലാം മസ്ജിദുകൾക്കും മദ്റസ, അറബിക് കോളജുകൾ, വീടുകൾക്ക് മുന്നിലും ദേശീയ പതാക ഉയർത്തണമെന്ന്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ. 13, 14 തീയതികളിൽ ജില്ല -താലൂക്ക് കേന്ദ്രങ്ങളിലും സംഘടന ഓഫിസുകൾക്ക് മുന്നിലും ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യസമരവും രക്തസാക്ഷികളും എന്ന ബാനറിൽ ജില്ല കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പ്രമേയം അവതരിപ്പിച്ചു. വർക്കിങ് പ്രസിഡന്‍റ്​ കമാൽ എം. മാക്കിയിൽ, വർക്കിങ് ചെയർമാൻ ഡോ. ജഹാംഗീർ, ട്രഷറർ സി.ഐ. പരീദ്, മരുത അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുൽ ജലീൽ മുസ്​ലിയാർ, മാവൂടി മുഹമ്മദ് ഹാജി, പറമ്പിൽ സുബൈർ, ഇല്യാസ് ജാഫ്ന തൃശൂർ, നസീർ പുന്നക്കൽ, അഡ്വ. പാച്ചല്ലൂർ നജ്മുദീൻ എന്നിവർ സംസാരിച്ചു. Must.i must ''

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.