മഹിള കോൺഗ്രസ് നഗരസഭയിലേക്ക് മാർച്ച് നടത്തി

പന്തളം: നഗരസഭ ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ ഉദ്​ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മഞ്ജു വിശ്വനാഥ് അധ്യക്ഷത വഹിച്ചു. സുനിത വേണു, അനിത ഉദയൻ, രത്നമണി സുരേന്ദ്രൻ, തങ്കമണി ടീച്ചർ, ഷിജി ബിജു, ഗീതാകുമാരി, ജി. രഘുനാഥ്, കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, അനിൽ മങ്ങാരം, വേണുകുമാരൻ നായർ, ബൈജു മുകടിയിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം നഗരസഭ ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.