റാന്നി: വൃക്കരോഗിയായ സംരംഭകന്‍റെ വീട് ജപ്തി ചെയ്ത സംഭവത്തില്‍ കുടുംബ സഹായ ഫണ്ട് സ്വരൂപിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാര്‍. ചെറുകുളഞ്ഞി കുന്നംപള്ളിൽ വീട്ടിൽ അശോകനെയും കുടുംബത്തെയും സഹായിക്കാനാണ് നാട്ടുകാര്‍ സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റാന്നി കാതോലിക്ക് സിറിയന്‍ ബാങ്കിൽനിന്നും തൊഴിൽ സംരംഭത്തിനായി വായ്പയെടുത്ത് കുടിശ്ശികയായതിന്‍റെ പേരില്‍ ജപ്തിക്കിരയായത്. 2018ലെ പ്രളയത്തിൽ വർക്ക്ഷോപ്പും വീടും വെള്ളം കയറി നശിച്ചിരുന്നു. വായ്പയുടെ ഏതാണ്ട് 10,65,000 രൂപ തിരിച്ചടച്ചിരുന്നു. പിന്നീട് ബാങ്കിന്റെ നിരന്തര ഭീഷണിയിൽ കഴിയവേയാണ് അശോകന്റെ ഇരു വൃക്കകളും തകരാറിലായത്. തുടർന്ന് എറണാകുളത്ത് ലേക്ഷോർ ആശുപത്രിയിൽ നാട്ടുകാരുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്താൽ ചികിത്സ നടത്തി. ഇപ്പോൾ റാന്നി താലൂക്ക് ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് നടത്തുകയാണ്. ഇതെല്ലാം നേരിട്ട് പറഞ്ഞിട്ടും ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്ത് അവരുടെ അധീനതയിലാക്കുകയായിരുന്നു. കിടപ്പാടം നഷ്ടപ്പെട്ടതോടെ കയറി കിടക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ് അശോകനും രണ്ട് പെൺകുട്ടികള്‍ക്കും. ഈ അവസ്ഥയിലാണ് പ്രമോദ് നാരായണ്‍ എം.എൽ.എ, മുൻ എം.എൽ.എ രാജു എബ്രഹാം, പി.ആർ. പ്രസാദ് എന്നിവര്‍ രക്ഷാധികാരികളായും, വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ ചെയർമാനും, വാർഡംഗം സാബു പാരുമലയിൽ കൺവീനറുമായി സഹായഫണ്ട് രൂപവത്കരിച്ചത്. ptl rni _3 help അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.