മലവെള്ളപ്പാച്ചിലിനെയും വെല്ലുവിളിച്ച്​ യുവാക്കളുടെ തടിപിടിത്തം വൈറൽ

പത്തനംതിട്ട: മലവെള്ളപ്പാച്ചിലിനിടയിലും സിനിമാ മോഡലിൽ യുവാക്കളുടെ തടിപിടിത്തം വൈറൽ. ഡാമുകൾ തുറന്നതിനെത്തുടർന്നുള്ള കുത്തൊഴുക്കിനിടെ കക്കാട്ടാറിലാണ്​ യുവാക്കളുടെ സാഹസിക പ്രകടനം. മൂടോടെ ഒഴുകി വന്ന കൂറ്റൻ മരം കരക്കടുപ്പിക്കാൻ ഇവർ മരത്തിന്​ മുകളിൽ കയറിയിരുന്നും മറ്റും ശ്രമിക്കുന്നതിനിടെ മരം ഒരു കിലോമീറ്ററോളം ഒഴുകി ഉറുമ്പനി വെള്ളച്ചാട്ടത്തിന്​ സമീപം വരെ എത്തി. ഒടുവിൽ ഇവർ ശ്രമം ഉപേക്ഷിച്ച്​ നീന്തി കരപറ്റുകയായിരുന്നു. കോട്ടമൺപാറ സ്വദേശികളായ രാഹുൽ സന്തോഷ്​, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരാണ്​ മലവെള്ളപ്പാച്ചിലിനെയും വെല്ലുവിളിച്ച്​ താരങ്ങളായത്​. ഇവരുടെ സുഹൃത്ത്​ അർജുനാണ്​ വിഡിയോ ചിത്രീകരിച്ച്​ സമൂഹമാധ്യമങ്ങളിൽ ഇട്ടത്​. അകമ്പടിയായി 'നരൻ' സിനിമയിലെ പാട്ടും ഉൾ​പ്പെടുത്തിയപ്പോൾ വിഡിയോ ഹിറ്റായി. ചിത്രം PTG 25 THADINIDUTHAM കുത്തൊഴുക്കിൽ തടി കരക്കടുപ്പിക്കാനുള്ള യുവാക്കളുടെ ശ്രമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.