വൈദ്യുതി നിരക്ക് വര്‍ധന സാധാരണക്കാരുടെ നട്ടെല്ലൊടിക്കും -അണ്ണാ ഡി.എച്ച്.ആര്‍.എം

പത്തനംതിട്ട: വൈദ്യുതി നിരക്ക് വര്‍ധന സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആരോപിച്ചു. കോവിഡ് ദുരിതത്തില്‍നിന്ന്​ കരകയറിവരുന്ന കൂലിപ്പണിക്കാര്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ് ഈ നിരക്ക് വര്‍ധന. പാചകവാതക-പെട്രോളിയം വിലവര്‍ധനക്കെതിരെ നിരന്തരം വിമര്‍ശിക്കുന്ന ഇടതുസര്‍ക്കാര്‍ സാധാരണക്കാരുടെ അവശ്യവസ്തുവായ വൈദ്യുതിയുടെ നിരക്ക് വര്‍ധിപ്പിച്ചതിലൂടെ സ്വയം പരിഹാസ്യരായിരിക്കുകയാണെന്ന്​ ഉഷാ കൊട്ടാരക്കര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.