യാത്രാതടസ്സം പതിവ്​; ജനം ബുദ്ധിമുട്ടിൽ

പത്തനംതിട്ട: പത്തനംതിട്ട - കുമ്പഴ റോഡിൽ യാത്രാതടസ്സം പതിവാകുന്നു. കുലശേഖര പതിക്ക് സമീപം പ്രധാന പാതയിൽ ജല അതോറിറ്റിയുടെ നവീകരണം നടക്കുന്നത് കാരണം റോഡിന്റെ ഒരു വശത്ത് കൂടി മാത്രം ഇരുവശത്തേക്കും വാഹനങ്ങൾ പോകുന്നതാണ് യാത്രാ തടസ്സത്തിന് കാരണം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പൈപ്പ് ലൈൻ പുനരുദ്ധാരണ പ്രവൃത്തികളാണ് ഇവിടെ ആരംഭിച്ചത്. രാവിലെയും വൈകീട്ടുമാണ് കുരുക്ക് കൂടുതൽ മുറുകുന്നത്. റോഡരികിൽ വലിയ കുഴി എടുത്തതിനാൽ ഈ ഭാഗത്താണ് വാഹനങ്ങൾ കുടുങ്ങുന്നത്. ഭാരവാഹനങ്ങൾ കടന്നുപോകാനാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ ഭാഗങ്ങളിൽ ചെളിക്കെട്ടും രൂപപ്പെട്ടതിനാൽ കാൽനട യാത്രികരും ബുദ്ധിമുട്ടുന്നു. പത്തനംതിട്ട ടൗണിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മേൽപാല നിർമാണ ഭാഗമായ ഗതാഗത നിയന്ത്രണം നിലനിൽക്കുമ്പോഴാണ് കുമ്പഴ റോഡിലും പൈപ്പ് സ്ഥാപിക്കലിന്റെ പേരിൽ മറ്റൊരു ഗതാഗത തടസ്സം യാത്രക്കാരുടെ വഴി മുടക്കുന്നത്. വാഹനങ്ങൾക്ക് ഇരുവശത്തേക്കും സുഗമമായി കടന്നുപോകാൻ അധികൃതർ ബദൽ മാർഗങ്ങൾ ഒരുക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.