പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന് കീഴിലെ അഞ്ച് വകുപ്പുകള്‍ സംയോജിപ്പിച്ച് തദ്ദേശ പൊതുസര്‍വീസ് യാഥാര്‍ത്ഥ്യമാക്കി വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രകടനം നടത്തി. സര്‍വിസ് സംഘടനകളുമായി ചര്‍ച്ച നടത്തിയും ഓരോ വകുപ്പിലെയും ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും സ്ഥാനക്കയറ്റ സാധ്യതയും ഉറപ്പുവരുത്തിയുമാണ് പൊതുസര്‍വിസ് യാഥാർഥ്യമാക്കിയത്. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ എന്‍.ജി.ഒ. യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു, എഫ്.എസ്.ഇ.ടി.ഒ. ജില്ല സെക്രട്ടറി ഡി.സുഗതന്‍, എന്‍.ജി.ഒ. യൂനിയന്‍ ജില്ല സെക്രട്ടേറിയറ്റംഗം പി.ബി. മധു, എം.വി. സുമ എന്നിവര്‍ സംസാരിച്ചു. ടൗണ്‍ പ്ലാനിങ് ഓഫിസിന് മുന്നില്‍ എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ഡി.സുഗതന്‍, ഡി.ഡി.പി. ഓഫിസിന് മുന്നില്‍ എന്‍.ജി.ഒ.യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എസ്.ലക്ഷ്മീദേവി, ജില്ല പഞ്ചായത്തിന് മുന്നില്‍ എന്‍.ജി.ഒ.യൂനിയന്‍ ജില്ല പ്രസിഡന്റ് എസ്.ബിനു, ജില്ല ജോയന്റ് സെക്രട്ടറി ജി.അനീഷ് കുമാര്‍, സാബു ജോർജ്, സുമ എ. എസ് (കെ.ജി.ഒ.എ), സുമേഷ് വാസുദേവൻ (കെ.ജി.ഒ.എ) എന്നിര്‍ സംസാരിച്ചു. അടൂര്‍ റവന്യൂ ടവറില്‍ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം.അലക്സ്, പറക്കോട് ബ്ലോക്ക് ഓഫിസിന് മുന്നില്‍ ജില്ല സെക്രട്ടേറിയറ്റംഗം കെ.രവിചന്ദ്രന്‍, പന്തളം ബ്ലോക്ക് ഓഫിസിനു മുന്നില്‍ ജില്ല സെക്രട്ടേറിയറ്റംഗം എസ്.നൗഷാദ് എന്നിവര്‍ സംസാരിച്ചു. തിരുവല്ല നഗരസഭ ഓഫിസിന് മുന്നില്‍ എന്‍.ജി.ഒ. യൂനിയന്‍ ജില്ല വൈസ് പ്രസിഡന്റ് ആര്‍. പ്രവീണ്‍, കെ.എം.സി.എസ്.യു. ജില്ല സെക്രട്ടറി അജി.എസ്.കുമാര്‍ എന്നിവര്‍ സംസാരിച്ചു. റാന്നിയില്‍ എന്‍.ജി.ഒ. യൂനിയന്‍ ജില്ല സെക്രട്ടേറിയറ്റംഗം എം.എസ്.വിനോദ്, ഏരിയ സെക്രട്ടറി ഒ.ടി. ദിപിന്‍ദാസ്, ടി.കെ. സജി, കെ. സജികുമാർ എന്നിവര്‍ സംസാരിച്ചു. കോന്നിയില്‍ ജില്ല ട്രഷറര്‍ ജി.ബിനുകുമാറും, മല്ലപ്പള്ളിയില്‍ ജില്ല സെക്രട്ടേറിയറ്റംഗം കെ.ശ്രീനിവാസനും ഏരിയ സെക്രട്ടറി കെ.സഞ്ജീവും സംസാരിച്ചു. -- പടം: PTL52fseto സംസ്ഥാന സര്‍ക്കാറിന് കീഴിലെ അഞ്ച് വകുപ്പുകള്‍ സംയോജിപ്പിച്ച് തദ്ദേശ പൊതുസര്‍വിസ് യാഥാർഥ്യമാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ ആഹ്ലാദ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.