പന്തളം: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാനെ മുൻ മേഘാലയ ഗവർണർ കുമ്മനം രാജശേഖരൻ പന്തളത്തെ വീട്ടിലെത്തി ആദരിച്ചു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ കുമ്മനത്തോട് തനിക്ക് പ്രധാനമന്ത്രിയെ നേരിൽ കാണണം എന്ന ആഗ്രഹം അറിയിച്ച ഷെയ്ഖ് ഹസൻ ഖാനോട് വേണ്ട സഹായം ചെയ്യാം എന്ന ഉറപ്പുനൽകിയാണ് കുമ്മനം മടങ്ങിയത്. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്‍റ് കെ. സോമൻ, കൊട്ടേത്ത് വി. ഹരികുമാർ, സി.ജി. മനോജ്, വിജയൻ കരിങ്ങാലിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫോട്ടോ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാനെ ആദരിക്കുന്ന കുമ്മനം രാജശേഖരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.