മല്ലപ്പള്ളി: ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിന്‍റെ പണി ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് ചുങ്കപ്പാറ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കുണ്ടും കുഴിയും നിറഞ്ഞിട്ട് വർഷങ്ങളായി. റോഡ് നിർമാണത്തിന് ലക്ഷങ്ങൾ അനുവദിച്ചെന്ന് പറയുകയും തെരഞ്ഞെടുപ്പ് സമയങ്ങളിൽ പൊതുമരാമത്ത് അധികൃതർ അളവ് നാടകവും നടത്തുന്നുണ്ട്. റോഡിന്‍റെ പണിക്ക് ടെൻഡർ പൂർത്തിയായെന്നും പറഞ്ഞ് പലപ്പോഴായി ജനങ്ങളെ വഞ്ചിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. റോഡിന്‍റെ പണി ഇനിയും വൈകിയാൽ ശക്തമായ സമരം ആരംഭിക്കാൻ തീരുമാനിച്ചു. ജില്ല കമ്മിറ്റി അംഗം അസിസ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് സലാം പള്ളിക്കൽ അധ്യക്ഷതവഹിച്ചു. ഹുസൈൻ കിഴക്കയിൽ, നാസർ പള്ളിത്തടം, കാസിം തെക്കേതിൽ, യൂൻസ്, നിഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.