കാർ സ്കൂട്ടറിലിടിച്ച്​ പരിക്കേറ്റു

തിരുവല്ല: തിരുവല്ല ബൈപാസിൽ കാർ സ്കൂട്ടറിലിടിച്ച്​ സ്കൂട്ടർ യാത്രികന് പരിക്കേറ്റു. തിരുവല്ലയിൽ പൂക്കട നടത്തുന്ന ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശി ജോയിക്കാണ് (58) പരിക്കേറ്റത്. ബൈപാസിലെ പുഷ്പഗിരി ജങ്​ഷനിൽ ഞായറാഴ്ച രാവിലെ 11ഓടെ ആയിരുന്നു അപകടം. മഴുവങ്ങാട് ഭാഗത്തുനിന്ന്​ വന്ന കാർ പുഷ്പഗിരി റോഡിൽനിന്ന്​ ബൈപാസിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലക്കും കാലിനും സാരമായി പരിക്കേറ്റ ജോയിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.