കാപ്പ കേസ്​ പ്രതി ഭീഷണിപ്പെടുത്തി​യെന്ന്​ പരാതി

അടൂർ: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കാപ്പചുമത്തി ജില്ലയിൽനിന്ന്​ ആറ് മാസത്തേക്ക് പുറത്താക്കിയ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ ജയകുമാർ നിയമം ലംഘിച്ച് വീട്ടിലെത്തുകയും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. വീക്ഷണം പത്രം അടൂർ ലേഖകൻ തെങ്ങമം അനീഷിനുനേരെയാണ് ഭീഷണി. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിൽ ഇയാ​​ളെ ആറുമാസത്തേക്ക്​​ ജില്ലയിൽനിന്ന്​ നാടുകടത്തിയിരുന്നു​. ഉത്തരവ് നിലനിൽക്കെ നിയമംലംഘിച്ച് ഇയാൾ ദിവസങ്ങളായി നെല്ലിമുകളിൽ തങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. ജില്ല പൊലീസ് മേധാവി, അടൂർ ഡിവൈ.എസ്.പി എന്നിവർക്ക് തെങ്ങമം അനീഷ് പരാതിനൽകി. അടൂർ, ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, മയക്കുമരുന്ന് കൈവശംവെക്കൽ, ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ജയകുമാർ. --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.