പത്തനംതിട്ട: ചെങ്ങറ സമരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി നൽകണമെന്ന് അഖിലേന്ത്യ ദലിത് അവകാശ മുന്നേറ്റ സമിതി ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. മുൻ എം.എൽ.എ കെ.എൻ. രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ. അജിത്, മനോജ് ഇടമന, കുറുമ്പകര രാമകൃഷ്ണൻ, മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, ടി.ആർ. ബിജു, രാജി പി. രാജപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.ആർ. ബിജു (പ്രസി), മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ (സെക്ര), സുമതി സുരേന്ദ്രൻ (ട്രഷ). ബേക്കറി ഉൽപന്ന നിർമാണ പരിശീലനം പത്തനംതിട്ട: കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആൻഡ് ഡെവലപ്മെന്‍റിന്‍റെ കീഴിലെ (സി.എഫ്.ആര്‍.ഡി) ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്‍ററില്‍ ഈ മാസം 15 മുതല്‍ 17വരെ ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഗുണനിലവാരം, വിപണനം എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കുന്നു. താൽപര്യമുള്ളവര്‍ 10ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2964047, 7025309798. ഇ-മെയില്‍: fptccfrd@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.