റാന്നി: റാന്നി വലിയതോടിന്റെ വീതി കൂട്ടുന്നതിന് മുന്നോടിയായി മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണ ഭാഗമായി റോഡിന് വീതി വർധിപ്പിച്ചപ്പോൾ വലിയതോടിന്‍റെ ചെത്തോങ്കര മുതൽ എസ്.സി ഹയർ സെക്കൻഡറി സ്കൂൾപടി വരെ തോട്ടിലേക്ക് ഇറക്കിക്കെട്ടിയിരിക്കുകയാണ്. ഇതുമൂലം തോടിന്‍റെ വീതി വളരെ കുറഞ്ഞു. മഴക്കാലത്ത് ഒഴുകിയെത്തുന്ന മലവെള്ളപ്പാച്ചിൽ ഉൾക്കൊള്ളാനുള്ള വീതി തോടിന് ഇല്ലാതെയായി. തോടിന് വീതി കൂട്ടാൻ തോടിന്‍റെ മറുകരയിലെ സ്ഥലം നേരത്തേതന്നെ കെ.എസ്.ടി.പി വിലകൊടുത്ത് ഏറ്റെടുത്തിട്ടുണ്ട്. വീതികൂട്ടൽ വൈകിയത് താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായി. മണ്ണ് നീക്കം ചെയ്യുന്നതോടെ മറുകരയിലെ തിട്ടൽ കുത്തൊഴുക്കിൽ ഇടിയാൻ സാധ്യതയുണ്ട്. ഡി.ആർ കെട്ടാൻ ഒരുമീറ്റർ സ്ഥലം സൗജന്യമായി വസ്തു ഉടമകൾ വിട്ടുനൽകും. ------- ptl rni_1 Thode ഫോട്ടോ: റാന്നി വലിയതോടിന്റെ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി മരങ്ങൾ മുറിച്ചുനീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.