കെ.എസ്.ആർ.ടി.സി വാണിജ്യസമുച്ചയം ലേലം

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഡിപ്പോ വാണിജ്യസമുച്ചയത്തിലെ കടമുറികൾ വീണ്ടും ലേലം ചെയ്യും. 15ന് ലേലം നടത്താനാണ്​ മാനേജ്​മെന്‍റ്​ തീരുമാനം. മൂന്നു നിലയിലായി 34 കടമുറിയുണ്ട്​. ഇത് മുഴുവൻ ഒറ്റ യൂനിറ്റായി കണക്കാക്കി ഒരാൾക്ക് 15 വർഷത്തേക്ക് ലേലത്തിൽ നൽകും. ഇതിന് വലിയ തുക വേണ്ടിവരുമെന്നതിനാൽ ആരും മുന്നോട്ടുവരുന്നില്ല. എന്നാൽ, ഒറ്റമുറിക്കാണെങ്കിൽ ആവശ്യക്കാർ ധാരാളമുണ്ട്. വസ്ത്രവ്യാപാരശാല, സൂപ്പർ മാർക്കറ്റ്, ഹോട്ടൽ ഇവക്കൊക്കെ അനുയോജ്യമായ മുറികളുണ്ട്. മൂന്നാം നിലയിൽ 150 കിടക്കയിടാൻ സൗകര്യമുള്ള ഡോർമിറ്ററിയുടെ പണിയും നടക്കുകയാണ്​. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഇത്. 150 രൂപ വാടകക്ക് നൽകാനാണ് തീരുമാനം. കഴിഞ്ഞ 31ന് ലേലം നിശ്ചയിച്ചിരുന്നെങ്കിലും ആരും എത്തിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.