കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

പത്തനംതിട്ട: നിയന്ത്രണം വിട്ട . ബുധനാഴ്ച വൈകീട്ട്​ 5.30ഓടെ പത്തനംതിട്ട-കൈപ്പട്ടൂർ റോഡിൽ പുത്തൻപീടിക ജങ്​ഷനിലാണ് സംഭവം. കാർ കാഞ്ഞിരപ്പള്ളി സ്വദേശിയുടേതാണ്. അഞ്ചുപേർ കാറിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. കാറി‍ൻെറ മുകളിലേക്കാണ് വീണത്. റോഡിൽ വൈദ്യുതി കമ്പികളും പൊട്ടിവീണു. കാറിൽ ഉണ്ടായിരുന്ന സ്ത്രീയുടെ കാലിന് ചെറിയ പരിക്കുണ്ട്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അഗ്​നിരക്ഷാ സേന എത്തിയാണ് റോഡിൽനിന്ന്​ വൈദ്യുതി കമ്പികൾ മാറ്റിയത്. ഇതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. Photo .. പുത്തൻപീടികയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.