പുകയിലവിരുദ്ധ ദിനാചരണം

തിരുവല്ല: പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്‍ററിന്‍റെയും തിരുവല്ല ട്രാഫിക് പൊലീസിന്‍റെയും തിരുവല്ല ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി. ജോയ് ആലുക്കാസ് വളപ്പിൽ നടന്ന ചടങ്ങ് തിരുവല്ല ഡിവൈ.എസ്.പി ടി.രാജപ്പൻ റാവുത്തർ ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ മാത്യൂസ് ചാലക്കുഴി അധ്യക്ഷത വഹിച്ചു. ഡോ. ജാതവേദസ് മോഹൻലാൽ ബോധവത്​കരണ ക്ലാസ് നടത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ബി. ഹരിലാൽ, ഡോ. ഫെലിക്സ് ജോൺ, ഷെൽട്ടൻ വി. റാഫേൽ, ഫ്രാങ്ക്‌ളിൻ പി.എഫ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.