പുകയില വിരുദ്ധ ദിനാചരണം

പത്തനംതിട്ട: പുകയില വിരുദ്ധ ദിനാചരണ ഭാഗമായി കലക്ടറേറ്റില്‍ നടന്ന പരിപാടിയിൽ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുകയില പരിസ്ഥിതിക്കും ഭീഷണി എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയിലരഹിതദിന സന്ദേശത്തില്‍ പ്രതിപാദിക്കുന്നത്. ജില്ല മെഡിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ കലക്ടറെ ബാഡ്ജും ധരിപ്പിച്ചു. കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും തൈക്കാവ് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാർഥികളാണ് പങ്കെടുത്തത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരിയും പങ്കെടുത്തു. -------- സംരംഭക ബോധവത്​കരണം പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്റെ 2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെയും, താലൂക്ക് വ്യവസായ ഓഫിസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂണ്‍ നാലിന് രാവിലെ 10ന് പത്തനംതിട്ട നഗരസഭ ടൗണ്‍ഹാളില്‍ ക്ലാസ് നടത്തും. നഗരസഭ പരിധിയില്‍ സംരംഭം തുടങ്ങാന്‍ താൽപര്യമുള്ള പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍, യുവാക്കള്‍ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഫോണ്‍: 8281562183, 8593879320. ------ പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം പത്തനംതിട്ട: ജില്ല പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയായ പട്ടികജാതി വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് ഈ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും 2022-23 അധ്യയന വര്‍ഷം അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലേക്ക് പ്രവേശനം നേടിയതുമായ കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. ജില്ലയില്‍ മാര്‍ത്തോമ ഹൈസ്‌കൂള്‍ പത്തനംതിട്ട, ബാലികാമഠം ഹൈസ്‌കൂള്‍ തിരുമൂലപുരം, സെന്റ്.മേരീസ് ബഥനി ഗേള്‍സ് ഹൈസ്‌കൂള്‍ റാന്നി-പെരുനാട് എന്നീ മൂന്നു സ്‌കൂളുകളില്‍ ഈ പദ്ധതി പ്രകാരം പഠനം നല്‍കുന്നു. ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂനിഫോം മുതലായ സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കും. താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ജൂണ്‍ അഞ്ചിന്​ മുമ്പ്​ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്​ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ -04692600181.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.