വിദ്യാർഥികൾക്ക് പഠനശിബിരം

തിരുവല്ല: റോട്ടറി ഡിസ്ട്രിക്ട് 3211 നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി നടന്ന പഠനശിബിരം മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. റോട്ടറിയുടെ വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം എൻ.എസ്.എസ് അക്കാദമിയുമായി ചേർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 100 വിദ്യാർഥികൾക്കാണ് ഒരുവർഷത്തെ പഠനസഹായം നൽകുന്നത്. ഡിസ്ട്രിക്ട് നിയുക്ത ഗവർണർ ബാബുമോൻ അധ്യക്ഷതവഹിച്ചു. കലക്ടർ ദിവ്യ എസ്.അയ്യർ ക്ലാസിന് നേതൃത്വം നൽകി. കെ.പി. രാമചന്ദ്രൻ, വിജയ ലക്ഷ്മി നായർ, പ്രഫ. ഗോപിനാഥൻനായർ, മുരുകൻ പാളയത്തിൽ, ഷാജി വർഗീസ്, മാത്യൂസ് കെ.ജേക്കബ്, ജെബി എബ്രഹാം, ഡോ. ഗോപിനാഥൻ നായർ, റിനോഷ് ഏലിയാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.