സിവില്‍ സര്‍വിസ് വിജയികളെ ആദരിച്ചു

പത്തനംതിട്ട: സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്ക് നേടിയ രവീണ്‍ കെ.മനോഹരന്‍, ഹൃദ്യ എസ്.വിജയന്‍ എന്നിവരെ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ആദരിച്ചു. റാന്നി ഇടക്കുളം ഹൃദ്യം വീട്ടില്‍ റിട്ട. തഹസില്‍ദാര്‍ കെ.എന്‍. വിജയന്‍റെയും പത്തനംതിട്ട കലക്ട്രേറ്റ് ജെ.എസ് ആയ വി.ടി. സിന്ധുവിന്‍റെയും മകളാണ് 317ആം റാങ്ക് നേടിയ ഹൃദ്യ എസ്.വിജയന്‍. തിരുവല്ല ഡി.ഇ.ഒ പി.ആര്‍. പ്രസീനയുടെയും കെ.കെ. മനോഹരന്‍റെയും മകനാണ് 631ആം റാങ്ക്​ നേടിയ രവീണ്‍ കെ.മനോഹരന്‍. ----- ഫോട്ടോ PTL 14 HRUDYA, PTL 15 RAVEEN സിവില്‍ സര്‍വിസ് പരീക്ഷയില്‍ വിജയികളായ ഹൃദ്യ എസ്.വിജയൻ, രവീണ്‍ കെ.മനോഹരൻ എന്നിവരെ മൊമന്‍റോ നല്‍കി കലക്ടർ ദിവ്യ എസ്.അയ്യർ ആദരിക്കുന്നു ------ അപേക്ഷിക്കാം പത്തനംതിട്ട: തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്​ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തില്‍ ജി.ഐ.എസ് /ജി.പി.എസ് പരിശീലന പരിപാടിയില്‍ ഒഴിവുള്ള നാല്​ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ് :www.iiic.a-c.in. ഫോൺ: 8078980000. ------ പുകയിലവിരുദ്ധ ദിനം പത്തനംതിട്ട: കേരള മദ്യവർജന ബോധവത്​കരണ സമിതി ജില്ല കമ്മിറ്റി ലോക പുകയിലവിരുദ്ധ ദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഗിരിജ മോഹൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സാമുവൽ പ്രക്കാനം, പി.വി. എബ്രഹാം, ബേബിക്കൂട്ടി ഡാനിയേൽ, ജമീല മുഹമ്മദ്, എസ്.ആർ. ഗോപാലൻ, വേണു കെ.നായർ, മല്ലശ്ശേരി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ------- ഫോട്ടോ PTL 12 PUKAYILA പുകയിലവിരുദ്ധ ദിനാചരണ ഭാഗമായി കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.