റാന്നി: വിളക്കിത്തല നായർ സമാജം റാന്നി താലൂക്ക് വാർഷികവും പൊതുസമ്മേളനവും പഴവങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് മണിവർണൻ അധ്യക്ഷത വഹിച്ചു. വി.എൻ. എസ്.സംസ്ഥാന പ്രസിഡന്‍റ് എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽ കുമാർ, ബോർഡംഗങ്ങളായ ടി.എസ്. സോമൻ, സോമരാജൻ, വിജയമോഹനൻ, ജില്ല കോഓഡിനേറ്റർ പി.കെ. മുരളി, വനിത സമാജം സംസ്ഥാന ഖജാൻജി ഉഷാ വിജയൻ, താലൂക്ക് ട്രഷറർ എം.ആർ. ഗോപിനാഥ്, താലൂക്ക് വൈസ് പ്രസിഡന്‍റ് ഗോപിനാഥൻ അയിരൂർ, സെക്രട്ടറി പി.ആർ. വിനോദ്, സംസ്ഥാന സെക്രട്ടറിമാരായ വി.ജി മണിലാൽ, ബിജു കുമാർ റാന്നി എന്നിവർ സംസാരിച്ചു. ---- ptl rni_2 vilakithala ഫോട്ടോ: വിളക്കിത്തല നായർ സമാജം റാന്നി താലൂക്ക് പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.