ലോറിയിടിച്ച് സിഗ്​നൽ ലൈറ്റ് തകർന്നു

തിരുവല്ല: നിയന്ത്രണം വിട്ട്​ എത്തിയ ലോറിയിടിച്ച് തിരുവല്ല ബൈപാസിൽ ബി വൺ - ബി ടു ജങ്​ഷനിലെ സിഗ്​നൽ ലൈറ്റ് തകർന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കോട്ടയത്തുനിന്ന്​ തിരുവനന്തപുരം പാലോടിന് റബർ കയറ്റിപ്പോയ ലോറിയാണ് അപകടം സൃഷ്ടിച്ചത്. റോഡിലേക്ക് മറിഞ്ഞുവീണ ലൈറ്റ് എക്സ്​കവേറ്റർ ഉപയോഗിച്ച് നീക്കി. അപകടത്തെ തുടർന്ന് ബൈപാസിൽ അരമണിക്കൂർ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ലോറി തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.