ആശുപത്രി ലിഫ്റ്റിൽ കുടുങ്ങി രോഗിയുടെ കാലിന് പരിക്ക്

പത്തനംതിട്ട: കണ്ണാശുപത്രിയിൽ എത്തിയ രോഗിയുടെ കാൽ ആശുപത്രി ലിഫ്റ്റിൽ കുടുങ്ങി. ചിറ്റാർ വയ്യാറ്റുപുഴ വള്ളിപ്പറമ്പിൽ മറിയാമ്മ തോമസിന്‍റെ (65) കാലാണ് കുടുങ്ങിയത്. പത്തനംതിട്ട സെന്‍റ്​ പീറ്റേഴ്സ് ജങ്ഷനിൽ സബിത കണ്ണാശുപത്രിയിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. മൂന്നാം നിലയിൽ ഡോക്ടറെ കണ്ട ശേഷം നഴ്സിനൊപ്പം താഴത്തെ നിലയിലേക്ക് വരുമ്പോഴാണ് സംഭവം. താഴത്തെ നിലയിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന നഴ്സ് ആദ്യം പുറത്തേക്ക് ഇറങ്ങി. പിന്നീട് മറിയാമ്മയുടെ കൈപിടിച്ച് പുറത്തേക്ക് ഇറക്കാൻ നേരം ഒരു കാൽ പുറത്തായപ്പോൾ ലിഫ്റ്റിന്‍റെ വാതിൽ അടഞ്ഞു. അരമണിക്കൂറോളം ഇങ്ങനെ കുടുങ്ങിക്കിടന്നു. കാലിന് വേദനയുള്ളതിനാൽ വേഗത്തിൽ നടക്കുന്നതിന് ഇവർക്ക് കഴിയില്ല. അതിനാലാണ് ലിഫ്റ്റ് ഉപയോഗിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാരും സമീപത്തുണ്ടായിരുന്ന മറ്റ് ചിലരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്​നി രക്ഷാ സേനയെത്തിയാണ് ലിഫ്റ്റിന്‍റെ ഭാഗങ്ങൾ മുറിച്ചുമാറ്റി പുറത്തെടുത്തത്. കാലിന് ഒടിവുണ്ട്. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിഫ്റ്റിന്‍റെ സാങ്കേതിക തകരാറാണ് കാരണമെന്ന് സംശയിക്കുന്നു. Phot.. mail... ലിഫ്റ്റിൽ കുടുങ്ങിയ മറിയാമ്മ PTL 14 LIFT ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ അഗ്​നിരക്ഷാസേന​ പുറ​ത്തേക്ക് എത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.