യുവാവിനെ വെട്ടി പരിക്കേൽപിച്ചു

മല്ലപ്പള്ളി: വ്യക്തി വിരോധത്തെ തുടർന്ന് . ഇലവുംതിട്ട സ്വദേശിയായ ജിജോ രാജിനാണ്(30) പരിക്കേറ്റത്. ഇരുകാലുകൾക്കും കൈക്കും സാരമായി പരിക്കേറ്റ ജിജോരാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വായ്പൂര് സ്വദേശിനിയായ യുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. അവരുടെ സഹോദരി ഭർത്താവാണ് വെട്ടി പരിക്കേൽപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വായ്പൂര് പൂവത്തിനാൽ വീട്ടിൽ അരുൺ ചന്ദ്രനെ കിഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. പാടിമൺ വെയിറ്റിങ് ഷെഡിന് സമീപം തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. കീഴ്​വായ്പൂര് എസ്.ഐ ആദർശ്, ജയകൃഷ്ണൻ അജു, ഷെറിൻ, ബിജീഷ്, ജൂബി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.