മല്ലപ്പള്ളി: കോട്ടാങ്ങല്‍ പഞ്ചായത്തിലെ പാടിമണ്‍, കോട്ടാങ്ങല്‍, ചുങ്കപ്പാറ ജേക്കബ്സ് റോഡിലെ ഗുണനിലവാരം കുറഞ്ഞ ജലവിതരണ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് കോട്ടാങ്ങല്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജേക്കബ്സ് റോഡ് ഉന്നത നിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ചപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റിയിരുന്നില്ല. കാലപ്പഴക്കമുള്ള പൈപ്പുകളാണിവ. ജലസംഭരണിയില്‍നിന്ന് പൂര്‍ണതോതില്‍ വെള്ളം തുറന്നുവിടുമ്പോള്‍ പൈപ്പുകള്‍ പലയിടത്തും പൊട്ടി വെള്ളം പാഴാകുകയാണ്. ഇതു പരിഹരിക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടി ആരംഭിക്കും. പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഒ.പി.എ. സാലാം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.എം. നജീബ് കുടുംബസഹായ ഫണ്ട് അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. സജിയും മുന്‍ നേതാക്കന്മാരെ ആദരിക്കല്‍ മണ്ഡലം സെക്രട്ടറി കെ. സതീശും നിര്‍വഹിച്ചു. സെക്രട്ടറിയായി പി.പി. സോമനെയും അസി. സെക്രട്ടറിയായി നവാസ്ഖാനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.