സ്കൂൾ കെട്ടിടോദ്ഘാടനം

തിരുവല്ല: മേപ്രാൽ ഗവ. സെന്‍റ്​ ജോൺസ് എൽ.പി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സമ്മേളനത്തിന്‍റെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മാത്തൻ ജോസഫ്, വൈസ് പ്രസിഡന്‍റ്​ ശാന്തമ്മ ആർ. നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ചന്ദ്രലേഖ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സോമൻ താമരച്ചാൽ, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ ടി.വി. വിഷ്ണു നമ്പൂതിരി, സുഭദ്ര രാജൻ, ജയ എബ്രഹാം, എം.സി. ഷൈജു, സൂസൻ വർഗീസ്, സമഗ്ര ശിക്ഷ കേരള എസ്.പി.ഡി ഡോ. എ.ആർ. സുപ്രിയ, ഡി.ഡി.ഇ കെ.എസ്. ബീന റാണി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.