നന്ദികേശ്വര സംഗീതോത്സവം അടൂരിൽ ഇന്ന്

അടൂർ: മൃദംഗ കലാകാരൻ ഗുരു കാരൈക്കുടി ആർ. മണിയും സംഗീതജ്ഞരും ചേർന്നൊരുക്കുന്ന സംഗീത പരിപാടി നന്ദികേശ്വര സംഗീതോത്സവം വെള്ളിയാഴ്ച അടൂരിൽ നടക്കും. പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിൽ വൈകീട്ട് മൂന്നിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സപര്യ സംഗീത കലാക്ഷേത്രത്തി‍ൻെറ നേതൃത്വത്തിലാണ് പരിപാടി. ജില്ലയിൽ ആദ്യമായാണ് പരിപാടി നടക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികളായ ഡോ. അടൂർ പി. സുദർശൻ, എ.കെ. പ്രകാശ്‌ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.