യുവാവി‍െൻറ ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവർമാർക്ക്​ ആദരം

യുവാവി‍ൻെറ ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവർമാർക്ക്​ ആദരം mussssssssst പത്തനംതിട്ട: വാഹനാപകടത്തിൽപെട്ട്​ റോഡിൽ​ മരണത്തോട്​ മല്ലടിച്ച യുവാവിന്​ കൈത്താങ്ങായ ഓട്ടോ ഡ്രൈവർമാർക്ക്​ ട്രാഫിക്​ എസ്​.ഐയുടെ ആദരം. പത്തനംതിട്ട ടൗണിലെ ഓട്ടോ ഡ്രൈവർമാരായ അനിൽ, സുലൈമാൻ എന്നിവരെയാണ്​ കാഷ്​ അവാർഡും പൂച്ചെണ്ടും നൽകി ആദരിച്ചത്​. പത്തനംതിട്ട കോളജ്​ ജങ്​ഷനിൽ ബൈക്ക്​ തെന്നിമറിഞ്ഞ്​ വീണ യുവാവ്​ റോഡിൽ കിടക്കുന്നത്​ ഓടിക്കൂടിയവർ കണ്ട്​ നിൽക്കുകയായിരുന്നു. അരമണിക്കൂറിലേറെ റോഡിൽ കിടന്ന യുവാവിനെ അതുവഴി ഓട്ടം വന്ന അനിലും സുലൈമാനും ചേർന്നാണ്​​ ആശുപത്രിയിൽ എത്തിച്ചത്​. 22ന്​ മൂന്നരയോടെ പന്തളം മുടിയൂർകോണം സ്വദേശിയാണ്​ അപകടത്തിൽപെട്ടത്​. യുവാവ്​ അപകടനില തരണം ചെയ്തു. പത്തനംതിട്ട ട്രാഫിക്​ എസ്​.ഐ അസ്​ഹർ ഇബ്​നു മിർസാഹിബ്​ അപകട സ്ഥലത്ത്​ എത്തിയപ്പോൾ അനിലും സുലൈമാനും ചേർന്ന്​ യുവാവിനെ ആശുപത്രിയിലാക്കാൻ ശ്രമിക്കുന്നതാണ്​ കണ്ടത്​. കഴിഞ്ഞ ദിവസം നടന്ന ഓട്ടോ തൊഴിലാളികളുടെ സൗഹൃദ കൂട്ടായ്മയിലാണ്​ ട്രാഫിക്​ എസ്​.ഐ സ്വന്തം ചെലവിൽ ഇവരെ ആദരിച്ചത്​. ചടങ്ങിൽ മോട്ടോർ വെഹിക്കിൾ വകുപ്പ്​ ഉദ്യോഗസ്ഥരുടെ ബോധവത്​കരണ ക്ലാസും നടന്നു. -- പടം: PTL41adaram വാഹനാപകടത്തിൽപെട്ട്​ റോഡിൽ കിടന്ന യുവാവിനെ രക്ഷിച്ച ഓട്ടോ ഡ്രൈവർമാരായ അനിലിനെയും സുലൈമാനെയും പത്തനംതിട്ട ട്രാഫിക്​ എസ്​.ഐ അസ്​ഹർ ഇബ്​നു മിർസാഹിബ്​ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.