റാന്നി: ജൂൺ ഒന്നിന് വിദ്യാലയങ്ങൾ പൂർണതോതിൽ തുറക്കുന്ന സാഹചര്യത്തിൽ പ്രവേശനോത്സവത്തിൽ പൊതുജന പങ്കാളിത്തത്തിനായി റാന്നി ബി.ആർ.സി നേതൃത്വത്തിൽ ജനപ്രതിനിധികളെയും രക്ഷകർത്താക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് വിളംബരജാഥ നടത്തി. സ്കൂൾ പൂർവ വിദ്യാർഥി സംഘടന പ്രസിഡന്‍റും റാന്നി താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാനുമായ പി.ആർ. പ്രസാദ് പഞ്ചായത്ത് ഓഫിസിന് സമീപം ജാഥ ഫ്ലാഗ്ഓഫ് ചെയ്തു. വിളംബര ജാഥയിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ മാസ്ക് അണിഞ്ഞത് കൗതുകമായി. റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ ചാർലി, വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, സ്ഥിരംസമിതി അധ്യക്ഷരായ ഗീത സുരേഷ്, സചിൻ വയല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. ഷാംജിത്ത്, ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ഷാജി എ. സലാം, ഗവ. എൽ.പി.ജി.എസ് സീനിയർ അസിസ്റ്റന്റ് രാഖി റഹ്മത്ത്, സി.ആർ.സി കോഓഡിനേറ്റർ ബീനാമ്മ കോശി എന്നിവർ സംസാരിച്ചു. ---------- ptl rni_1 block ചിത്രം : റാന്നി ബി.ആർ.സി സംഘടിപ്പിച്ച വിളംബര ജാഥ താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി.ആർ. പ്രസാദ് ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.