സ്വയം പ്രതിരോധ പരിശീലന ക്യാമ്പ്

അടൂർ: ജില്ല പൊലീസിന്റെ നേതൃത്വത്തിൽ അടൂർ ജനമൈത്രി പൊലീസ്, ജനമൈത്രി യൂത്ത് വിങ്, പിങ്ക് പൊലീസ് എന്നിവരുടെ സഹകരണത്തോടെ കൊന്നമങ്കര റെസിഡന്‍റ്​സ്​ അസോസിയേഷനിലെ വനിതകൾക്കും കുട്ടികൾക്കും അനുഗ്രഹ അയൽക്കൂട്ടം, അക്ഷയ കുടുംബശ്രീ അംഗങ്ങൾക്കുമായി സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊന്നമങ്കര റെസിഡന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. സി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട വനിത സെൽ സർക്കിൾ ഇൻസ്‌പെക്ടർ എസ്. ഉദയമ്മ വിഷയം അവതരിപ്പിച്ചു. മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. സിവിൽ പൊലീസ് ഓഫിസർമാരായ സിൻസി പി. അസീസ്, കെ.എൻ. ഉഷാകുമാരി എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.