മല്ലപ്പള്ളി: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് അടിസ്ഥാനമാക്കി ജനപ്രതിനിധി ശാസ്ത്രസംഗമം സംഘടിപ്പിച്ചു. ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധികളും കെ.വി.കെയിലെ ശാസ്ത്രജ്ഞരും പങ്കെടുത്തു. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കൃഷി അനുബന്ധ മേഖലകളിലെ വിവിധ പ്രശ്‌നങ്ങളും കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളും ജനപ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു. കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധര്‍ അവതരിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രം നടപ്പാക്കുന്ന മുന്‍നിര പ്രദര്‍ശനങ്ങളും പങ്കാളിത്ത പരീക്ഷണങ്ങളും പരിശീലനങ്ങളും വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പാക്കാൻ തീരുമാനിച്ചു. ശിൽപശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പള്ളിൽ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. കൃഷി വിജ്ഞാന കേന്ദ്രം വിദഗ്ധരായ വിനോദ് മാത്യു, ഡോ. ഷാന ഹര്‍ഷന്‍, അലക്സ് ജോണ്‍, ഡോ. സെന്‍സി മാത്യു, ഡോ. റിന്‍സി കെ. എബ്രഹാം, ഡോ. സിന്ധു സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.