കൊക്കാത്തോട് സ്കൂൾ കെട്ടിടം അൺഫിറ്റ്

*സ്കൂൾ തുറപ്പ്​ പാക്കേജ്​ കോന്നി: അധ്യയനം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ അൺഫിറ്റായ കെട്ടിടത്തിലിരുന്നുവേണം കൊക്കാത്തോട് ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ പഠിക്കാൻ. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കെട്ടിടവിഭാഗം അസി. എൻജിനീയർ 40 വർഷം മുമ്പ്​ പണിത ഇരുനില കെട്ടിടത്തിന് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയിട്ടും അറ്റകുറ്റപ്പണി നടത്താൻ നാളിതുവരെ തയാറാകാത്തതിനാൽ ഇത്തവണ സ്കൂൾ തുറന്നാൽ അപകടസ്ഥിതിയിലായ കെട്ടിടത്തിലിരുന്നുവേണം നൂറിലധികം വരുന്ന കുട്ടികൾ പഠിക്കാൻ. അറ്റകുറ്റപ്പണിക്കായി അഞ്ചര ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒരുവിധ നടപടികളും ഉണ്ടായില്ല. വനാന്തരഗ്രാമമായ കൊക്കാത്തോട്ടിൽ 63ലാണ് വിദ്യാലയം ആരംഭിച്ചത്.1975ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. അരുവാപ്പുലം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് കൊക്കാത്തോട് ഗവ. ഹൈസ്കൂൾ. ഒരുകാലഘട്ടംവരെ പഠന നിലവാരത്തിൽ പിന്നാക്കം നിന്നിരുന്ന ഈ സ്കൂൾ ഇന്ന് പത്താംതരം പരീക്ഷഫലം പുറത്തുവരുമ്പോൾ കഴിഞ്ഞ അഞ്ചുവർഷമായി 100 ശതമാനം വിജയത്തിലാണെങ്കിലും അധികാരികൾ സർക്കാർ പൊതുവിദ്യാലയത്തോട്​ കടുത്ത അവഗണനയാണ് കാട്ടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.