കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഒമ്പതുവയസ്സ് മുതൽ 16 വരെയുള്ള കുട്ടികൾക്കുള്ള ശനിയാഴ്ച നടക്കും. രാവിലെ 9.30ന് പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ജോസ് കെ.തോമസ് അധ്യക്ഷതവഹിക്കും. 29ന് സമാപിക്കും. തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി മല്ലപ്പള്ളി: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയന്‍റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മല്ലപ്പള്ളി ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ചും തുടർന്ന് ടൗണിൽ പൊതുയോഗവും സംഘടിപ്പിച്ചു. പൊതുസമ്മേളനം സി.പി.എം ഏരിയ കമ്മിറ്റി അംഗം എസ്.വി. സുബിൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡന്‍റ് ജോളി റെജി അധ്യക്ഷതവഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ഇ.കെ. അജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ശോഭ മാത്യു (എഴുമറ്റൂർ), ബിനു ജോസഫ് (കോട്ടാങ്ങൽ), ടി.ആർ. രാജു, അശ്വതി, തങ്കമ്മ ജോർജുകുട്ടി, രജീഷ്കുമാർ, ഷൈനി സന്തോഷ്, കെ.ജെ. ഹരികുമാർ, എം. ഫിലിപ് കോശി, കെ.കെ. സുകുമാരൻ, കെ.പി. രാധാകൃഷ്ണൻ, സണ്ണി ജോൺസൺ, എസ്. സതീഷ് കുമാർ, രതീഷ് പീറ്റർ, എസ്. രാജേഷ്കുമാർ, ഷിനു കുര്യൻ, കെ. സുരേഷ് വായ്പൂര് എന്നിവർ സംസാരിച്ചു. പടം: PTL42thozhi എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയന്‍റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മല്ലപ്പള്ളി ബി.എസ്.എൻ.എൽ ഓഫിസിലേക്ക് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.