കാട്ടുപന്നികളെ കൊല്ലൽ: മന്ത്രിസഭ തീരുമാനം സ്വാഗതാർഹം -എം.എൽ.എ

കോന്നി: കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നൽകാനുള്ള മന്ത്രിസഭ യോഗ തീരുമാനം മലയോര ജനതക്കുവേണ്ടി സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. സർക്കാറിന്‍റെ തീരുമാനത്തിൽ മലയോര ജനത വളരെ ആഹ്ലാദത്തിലാണ്. ഉത്തരവ് കാര്യക്ഷമമായി നടപ്പിലാക്കാൻ വനം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.