കുട്ടിക​ളെ ബൈക്ക് യാത്രികൻ മർദിച്ചു

തിരുവല്ല: തിരുവല്ലയിലെ മഞ്ഞാടിയിൽ നിയന്ത്രണംവിട്ടെത്തിയ ബൈക്ക് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പ്ലസ്​വൺ വിദ്യാർഥികളുടെ സൈക്കിളിൽ ഇടിച്ചു. ചോദ്യം ചെയ്ത കുട്ടികളെ ബൈക്ക് യാത്രികൻ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഒരുകുട്ടി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. മഞ്ഞാടി ആലംചേരിൽ വീട്ടിൽ വർഗീസി‍ൻെറ മകൻ എഡ്വിൻ വർഗീസ് (16), സുഹൃത്ത് എബിൻ കെ.എബ്രഹാം (16) എന്നിവർക്കാണ് മർദനമേറ്റത്. മഞ്ഞാടി-ആമല്ലൂർ റോഡിൽ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.