അംഗൻവാടി ശിലാസ്ഥാപനം

മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്ത് 11ആം വാർഡ് തുമ്പൂര് അംഗൻവാടി കെട്ടിട ശിലാസ്ഥാപനം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ബിനു ജോസഫ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം രാജി പി.രാജപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജമീല ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്മിണി രാജപ്പൻ, ആനി രാജു, ഈപ്പൻ വർഗീസ്, കരുണാകരൻ, അഞ്ജു സദാനന്ദൻ, ദീപ്തി ദാമോദരൻ, എസ്. അഖിൽ, കെ.പി. അഞ്ജലി, ജസീല സിറാജ്, നീന മാത്യു, ജോളി ജോസഫ്, തേജസ് കുമ്പുളുവേലി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.